Deshabhimani

സഹായ ഉപകരണങ്ങളും മരുന്നുകളും വിലകുറച്ച് ലഭ്യമാക്കണം

senior cityzens

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ടസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാസമ്മേളനം 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 12:48 AM | 1 min read

കൊച്ചി

വയോജനങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍, എയര്‍ബെഡ്, വീല്‍ചെയര്‍, വാക്കര്‍, ഉ‍ൗന്നുവടി, നെബുലൈസര്‍, ഓക്സിജന്‍ സിലിണ്ടര്‍ തുടങ്ങിയവ വിലകുറച്ച് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്‌ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ഉണ്ണിക്കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എ അലി അക്ബര്‍ അധ്യക്ഷനായി.


സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്‍ ചന്ദ്രശേഖരപിള്ള, കെ എ വിദ്യാനന്ദന്‍, പി വി സുഭാഷ്, സി എസ് ശശികുമാര്‍, പി എന്‍ ശാന്താമണി, വി എന്‍ സുബ്രഹ്മണ്യന്‍, എന്‍ കെ പ്രഭാകരനായിക്, പി വി തോമസ്, ഇ ബി കുസുമന്‍, സി ഡി വത്സലകുമാരി എന്നിവര്‍ സംസാരിച്ചു. ആദ്യകാല സെക്രട്ടറി എന്‍ എ വേണുഗോപാലിനെ ആദരിച്ചു. ഭാരവാഹികൾ: കെ എ വിദ്യാനന്ദന്‍ (പ്രസിഡന്റ്‌), കെ എ അലി അക്ബര്‍, പി എന്‍ ശാന്താമണി, പി വി തോമസ് (വൈസ് പ്രസിഡന്റുമാർ), പി വി സുഭാഷ് (സെക്രട്ടറി), വി എന്‍ സുബ്രഹ്മണ്യന്‍, സി ഡി വത്സലകുമാരി, സോണി കോമത്ത് (ജോയിന്റ് സെക്രട്ടറിമാർ), സി എസ് ശശികുമാര്‍ (ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home