വയോജന ദിനാചരണം നടത്തി

വെങ്ങോല പഞ്ചായത്ത് എട്ടാം വാർഡ് അങ്കണവാടിയിൽ നടത്തിയ വയോജനങ്ങളെ ആദരിക്കൽ ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്ത് അഞ്ചാംവാർഡിൽ എട്ടാംനമ്പർ അങ്കണവാടിയുടെയും ദയ ചാരിറ്റിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു.
സി എ ഷാഹുൽ അധ്യക്ഷനായി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പാവൂർ, കൂവപ്പടി ബ്ലോക്കുകൾ ചേർന്ന് നടത്തിയ വയോജന ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം പി വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ സി ബേബി അധ്യക്ഷനായി.








0 comments