ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം
തൊഴിൽ സെമിനാർ സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന തൊഴിൽ സെമിനാർ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ അരുൺ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കളമശേരി ബ്ലോക്ക് കമ്മിറ്റി തൊഴിൽ സെമിനാർ സംഘടിപ്പിച്ചു. ‘ഡിജിറ്റൽ കാലത്തെ തൊഴിലും യുവാക്കളും' വിഷയത്തിൽ നടന്ന സെമിനാർ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ അരുൺ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ ആർ ഹേമന്ദ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പത്മൻ, ഡിവൈഎഫ്ഐ
ജില്ലാ കമ്മിറ്റി അംഗം അമൽ ജോസ്, ബ്ലോക്ക് സെക്രട്ടറി റിഞ്ചുരാജ്, മുഹമ്മദ് ഇക്ബാൽ, സി എ അജീഷ് തുടങ്ങിയവർ സംസാരിച്ചു.











0 comments