ad
Deshabhimani

നിലീന എബ്രഹാം ജന്മശതാബ്ദി ശിൽപ്പശാല

Seminar

നിലീന എബ്രഹാം ജന്മശതാബ്ദി ശിൽപ്പശാല എഴുത്തുകാരി ഗ്രേസി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 02:22 AM | 1 min read

കൊച്ചി

മഹാരാജാസ് കോളേജ് മലയാളവിഭാഗവും കേന്ദ്രസാഹിത്യ അക്കാദമിയും ചേർന്ന്‌ നിലീന എബ്രഹാം ജന്മശതാബ്ദി ശിൽപ്പശാല എഴുത്തുകാരി ഗ്രേസി ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശ് അധ്യക്ഷനായി. വിവർത്തകൻ എ ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം ഡോ. സാബു കോട്ടുക്കൽ, റീജണൽ സെക്രട്ടറി ഷൺമുഖാനന്ദ, പ്രൊഫ. സുമി ജോയി ഓലിയപ്പുറം എന്നിവർ സംസാരിച്ചു.


വിവിധ സെഷനുകളിലായി ഡോ. പി കെ രാധാമണി, പി മുരളീധരൻനായർ, എ ജി നയനതാര, എസ് തങ്കമണി അമ്മ, സുനിൽ ഞാളിയത്ത്, ഡോ. ജയ സുകുമാരൻ, ഡോ. ജെ കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അബൂബക്കർ കാപ്പാട് സമാപന പ്രഭാഷണം നിർവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home