ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അങ്കമാലിക്കാരിയും

ഡോ. ടീന ബാബു
അങ്കമാലി
ലോകത്തിലെ മികവുറ്റ ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടി കൊച്ചി സ്വദേശിനി ഡോ. ടീന ബാബു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസിവിയറും ചേർന്ന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ടീന ബാബു ഇടംപിടിച്ചത്. ബംഗളൂരു അലയൻസ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ടീന. 2025ലെ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമേഖലയായ ഇൻഫർമേഷൻ ആൻഡ് ടെക്നോളജീസിലെ ഉപമേഖലയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ പ്രോസസ്സിങ് വിഭാഗത്തിലാണ് ഡോ.ടീന ബാബു ഉൾപ്പെട്ടത്. കറുകുറ്റി പാലാട്ടി ബാബു ഉറുമീസിന്റെയും ആശയുടെയും മകളാണ് ഡോ. ടീന ബാബു. അഗസ്റ്റിൻ പോളാണ് ഭർത്താവ്.








0 comments