ഒന്നാം ക്ലാസിൽ 2,114 കുട്ടികളുടെ കുറവ്
സ്കൂളുകളിൽ വിദ്യാർഥികൾ കുറഞ്ഞു

കൊച്ചി
ജില്ലയിലെ സ്കൂളുകളിൽ ഈ അധ്യയന വർഷം വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. തലയെണ്ണൽ കണക്കുകൾ പ്രകാരം ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷത്തേക്കാൾ 2,114 വിദ്യാർഥികൾ കുറവാണ് പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയന വർഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 18,342 വിദ്യാർഥികൾ ഒന്നാംക്ലാസിൽ ചേർന്നിരുന്നു. ഈ വർഷമിത് 16,228 ആയി കുറഞ്ഞു.
ജില്ലയിലെ മൊത്തം വിദ്യാർഥികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷം 2,42,428 വിദ്യാർഥികളുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 2,32,289 വിദ്യാർഥികളാണുള്ളത്. ആകെ 10,139 വിദ്യാർഥികളുടെ കുറവ്.
ക്ലാസ് തിരിച്ചുള്ള വിദ്യാർഥികളുടെ എണ്ണം (കഴിഞ്ഞ വർഷത്തെ എണ്ണം ബ്രാക്കറ്റിൽ):
രണ്ടാം ക്ലാസ് – 18,714 (20,146)
മൂന്നാം ക്ലാസ് – 20,286 (19,554)
നാലാം ക്ലാസ് – 19,793 (20,276)
അഞ്ചാം ക്ലാസ് – 20,817 (23,230)
ആറാം ക്ലാസ് – 23,758 (24,590)
ഏഴാം ക്ലാസ് – 25,302 (25,701)
എട്ടാം ക്ലാസ് – 27,320 (29,305)
ഒമ്പതാം ക്ലാസ് – 29,732 (30,357)
പത്താം ക്ലാസ് – 30,339 (30,927)










0 comments