ad
Deshabhimani

ഇനി പുസ്‌തക കൂട്ട്‌

school

ജില്ലാതല പ്രവേശനോത്സവത്തിന്‌ ഒരുക്കങ്ങൾ നടത്തുന്ന പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകർ

വെബ് ഡെസ്ക്

Published on Jun 01, 2026, 02:45 AM | 1 min read

കൊച്ചി


വേനലവധിക്ക്‌ വിരാമമിട്ട്‌ പുതിയ അധ്യയന വർഷത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും.  ‘പാഠം1: പുതുയുഗ വിദ്യാലയം' എന്ന ആശയത്തിലൂന്നിയാണ് ഈ വർഷം അധ്യായനം ആരംഭിക്കുന്നത്. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ കുട്ടികളും അധ്യാപകരും സ്‌കൂൾ അധികൃതരും ഒരുങ്ങിക്കഴിഞ്ഞു.


പുത്തനുടുപ്പും പുതിയ പുസ്‌തകങ്ങളും ബാഗുമായി ആയിരക്കണക്കിന്‌ വിദ്യാർഥികളാണ്‌ പൊതുവിദ്യാലയത്തിൽ പ്രവേശനം നേടിയിരിക്കുന്നത്‌.


ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. തിങ്കൾ രാവിലെ 10ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ നവാഗതരായ കുട്ടികളെ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിന്റ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ നെജി ഷാനവാസ്, പഞ്ചായത്ത് പ്രസിഡന്റ്‌ സീനത്ത് അസീസ് എന്നിവർചേർന്ന് പ്രതിഭകളെ ആദരിക്കും.


സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ്പ്‌ ഡെസ്‌ക്‌ ആരംഭിച്ചു. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന്‌ 155055 എന്ന ടോൾ ഫ്രീ നന്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്‌.

ഗതാഗത ക്രമീകരണങ്ങളുമായി പൊലീസ്

​പുതിയ അധ്യായന വർഷത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളാണ് കൊച്ചി സിറ്റി പൊലീസ് ഒരുക്കിയിരിക്കുന്നത്. സ്കൂൾ പരിസരങ്ങളിലും പ്രധാന ജങ്‌ഷനുകളിലും വിദ്യാർഥികളുടെ സുഗമമായ യാത്രയ്‌ക്ക്‌ അധികമായി എഴുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ രാവിലെ ഏഴുമുതൽ 10 വരെയും മൂന്നുമുതൽ അഞ്ചുവരെയും നിയോഗിച്ചു. ലോറികൾക്കു നഗരത്തിൽ തിങ്കൾമുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴുമുതൽ 10 വരെയും മുന്നുമുതൽ അഞ്ചുവരെയും ടിപ്പർലോറികൾ ഓടാൻ പാടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home