ad
Deshabhimani

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ; വിദ്യാഭ്യാസ സ്‌കോളർഷിപ് 
വിതരണം ചെയ്‌തു

Scholarship
വെബ് ഡെസ്ക്

Published on Mar 05, 2026, 12:00 AM | 1 min read


കൊച്ചി

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്‌തു. എറണാകുളത്ത്‌ ടി കെ രാമകൃഷ്ണൻ സ്‌മാരക സാംസ്‌കാരിക കേന്ദ്രത്തിൽ ടി ജെ വിനോദ്‌ എംഎൽഎ സംസ്ഥാനതല വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. മേയർ വി കെ മിനിമോൾ അധ്യക്ഷയായി. വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന 547 വിദ്യാർഥികൾക്കായി 13,32,500 രൂപയുടെ സ്കോളര്‍ഷിപ്പുകളാണ് നൽകിയത്. എറണാകുളം ജില്ലയിലെ 92 വിദ്യാർഥികൾ അർഹരായി.


സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ, ക‍ൗൺസിലർ കെ വി പി കൃഷ്ണകുമാർ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഹഫ്സൽ സുലൈമാൻ, റീജണൽ ജോയിന്റ് ഡയറക്ടർ പി എ ഷാജു, ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി ബി വിനോദ്, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ഡി എസ് മിത്ര, ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്സ് സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി എസ് മോഹനൻ, ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) സംസ്ഥാന സെക്രട്ടറി ബാബു കടമക്കുടി, വിവിധ ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്സ് യൂണിയൻ ഭാരവാഹികളായ പി വി പ്രസാദ്, പുരുഷോത്തമ ഭാരതി, ഇ ഡി നിധീഷ്, ജോർജ്ജ് കോട്ടൂർ, ജയിംസ് അധികാരം, കെ ജെ സുധീർ, മുരുകേഷ് തേവർ, ജോയി പ്രസാദ്, സഞ്ജീവ്‌ കെ വിശ്വനാഥ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home