ad
Deshabhimani

കിണറ്റിൽ വീണ കുട്ടിയെ അഗ്നി രക്ഷാസേന രക്ഷിച്ചു

Saved

കളിക്കുന്നതിനിടെ കിണറ്റിൽവീണ കുട്ടിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തുന്നു

വെബ് ഡെസ്ക്

Published on May 07, 2026, 12:56 AM | 1 min read

നെടുമ്പാശേരി

കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ അഗ്നി രക്ഷാസേന രക്ഷിച്ചു. നെടുമ്പാശേരി ചെറിയ വാപ്പാലശേരി അരീക്കൽ വീട്ടിൽ അജിയുടെ മകൻ ഇവാനാണ്‌ (12) കളിസ്ഥലത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ബുധൻ പകൽ 11 നായിരുന്നു സംഭവം.


അങ്കമാലി അഗ്നി രക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിൻ പി ഡാനിയേൽ കിണറ്റിൽ ഇറങ്ങി കുട്ടിയെ വലയിൽ കയറ്റി സേനാംഗങ്ങളുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു. സീനിയർ ഓഫീസർ എം ബി ഷിബി, ഓഫീസർമാരായ അബീഷ് ഗോപി, അഖിൽ ദാസ്, ടി എസ് അജയൻ, ആർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home