സംസ്കൃത സര്‍വകലാശാല ; അമിനിറ്റി സെന്റര്‍, ആംഫി തിയറ്റര്‍ ഉദ്ഘാടനം ഇന്ന്

കാലടി
സംസ്കൃത സര്‍വകലാശാലയില്‍ കേരള സര്‍ക്കാരിന്റെ പ്ലാന്‍ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച അമിനിറ്റി സെന്റര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാൽ) സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആംഫി തിയറ്റര്‍, ആര്‍ട്ട് ഗാലറി ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍, ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം, "രൂപകൽപ്പന’ ആശയാവതരണ പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം ശനിയാഴ്‌ച നടക്കും. പകൽ രണ്ടിന് കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ ഉന്നതവിദ്യാഭ്യാസ-മന്ത്രി ആര്‍ ബിന്ദു ഉദ്‌ഘാടനം ചെയ്യും.
അമിനിറ്റി സെന്ററിന്റെ നിര്‍മാണച്ചുമതല വഹിച്ച കോസ്റ്റ്ഫോര്‍ഡ്, ആംഫി തിയറ്ററിന്റെ നിർമാണത്തിന് ധനസഹായം നല്‍കിയ സിയാൽ എന്നീ സ്ഥാപനങ്ങളെ ആദരിക്കും. അഡ്വ. കെ എസ് അരുണ്‍കുമാര്‍, ആര്‍ അജയന്‍, ഡോ. ബി അശോക്, ഡോ. മാത്യൂസ് ടി തെള്ളി, ഡോ. വി ലിസി മാത്യു, ഡോ. മോത്തി ജോര്‍ജ്, ഡോ. ആര്‍ ശര്‍മിള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments