ad
Deshabhimani

നൂറിന്റെ നിറവിൽ ശങ്കുച്ചേട്ടന് ആദരം

sanku chettan
വെബ് ഡെസ്ക്

Published on May 10, 2025, 02:47 AM | 1 min read


പെരുമ്പാവൂർ

പെരുമ്പാവൂർ റേഞ്ച് ചെത്തുതൊഴിലാളി യൂണിയനും റേഞ്ച് കള്ള് വ്യവസായ തൊഴിലാളി പെൻഷനേഴ്സ് യൂണിയനും ചേർന്ന്‌ കോടനാട് കക്കാട്ട് ചെല്ലിശേരി ശങ്കുവിനെ 100–--ാം പിറന്നാൾ ദിനത്തിൽ ആദരിച്ചു. കുറിച്ചിലക്കോട് ഷാപ്പിലെ ചെത്തുതൊഴിലാളിയായിരുന്ന ശങ്കുച്ചേട്ടന്റെ പിറന്നാളാഘോഷത്തിൽ നാലു തലമുറകൾ ഒത്തുകൂടി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കോടനാട് ലോക്കൽ സെക്രട്ടറി പി ശിവൻ അധ്യക്ഷനായി.


ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, സാജു പോൾ, വി പി ശശീന്ദ്രൻ, സുജു ജോണി, ഒ ഡി അനിൽ, എൻ എൻ കുഞ്ഞ്, പി കെ സിജു, പി എസ് സുബ്രഹ്മണ്യൻ, എസ് മോഹനൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home