Deshabhimani

എസ് വാസുവിനെ അനുസ്മരിച്ചു

s vasu

എസ് വാസു അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 01:54 AM | 1 min read

പറവൂർ


സിപിഐ എമ്മിന്റെയും കർഷകത്തൊഴിലാളി യൂണിയന്റെയും നേതാവായിരുന്ന എസ് വാസുവിന്റെ 26–-ാമത് ചരമവാർഷികദിനം ആചരിച്ചു. കൈതാരത്ത് ഏരിയ സെക്രട്ടറി ടി വി നിധിൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു.


കോട്ടുവള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ ജി മുരളി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി വി നിധിൻ, ജിഷ ശ്യാം, പി കെ സോമൻ, കെ എസ് ഷാജി, എൻ എസ് മനോജ്, കെ കെ സതീശൻ, രമ ശിവശങ്കരൻ എന്നിവർ സംസാരിച്ചു. എസ് വാസുവിന്റെ ഭാര്യ കെ കെ ശാന്തയും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home