ad
Deshabhimani

പ്രൊഫ. എസ് കെ വസന്തൻ നവതിയുടെ നിറവിൽ

S K Vasanthan
വെബ് ഡെസ്ക്

Published on Dec 22, 2025, 03:13 AM | 1 min read


കാലടി

എഴുത്തച്ഛൻ പുരസ്കാരജേതാവ് പ്രൊഫ. എസ് കെ വസന്തൻ 90ന്റെ നിറവിൽ. നവതിയാഘോഷങ്ങൾ 27ന് കാലടി നാസ് ഓഡിറ്റോറിയത്തിൽ നടക്കും. കാലടി ഫാർമേഴ്സ് ബാങ്ക്‌ റോബർട്ട് ഓവൻ വായനശാലയും കാലടിയിലെ അദ്ദേഹത്തിന്റെ ശിഷ്യരും ചേർന്ന് ആഘോഷിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.

പ്രൊഫ. എസ് കെ വസന്തൻ 1935 നവംബർ 17ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ സാഹിത്യ പരിഷത്ത് സ്ഥാപക സെക്രട്ടറിയും എഴുത്തുകാരനുമായ കരുണാകരമേനോന്റെയും തത്വംപിള്ളി സരസ്വതിയമ്മയുടെയും മകനായി ജനിച്ചു.


ഗണിതശാസ്ത്രത്തിൽ ബിരുദവും മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തരബിരുദവും കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും നേടി. 1958 മുതൽ കാലടി ശ്രീശങ്കര കോളേജിൽ മലയാള അധ്യാപകനായി. ’91ൽ വിരമിച്ചശേഷം സംസ്കൃത സർവകലാശാലയിലും അധ്യാപകനായി. കുറച്ചുകാലം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻ വി കൃഷ്ണവാരിയരുടെ കീഴിൽ അസി. എഡിറ്ററായും പ്രവർത്തിച്ചു. ദേശാഭിമാനി ദക്ഷിണമേഖലാ സ്റ്റഡി സർക്കിൾ കൺവീനറായും പ്രവർത്തിച്ചു.


സമഗ്രസംഭാവനയ്‌ക്കും വൈജ്‌ഞാനികസാഹിത്യത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുണ്ട്. 90ലും കർമനിരതനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തൃശൂരിലെ മലയാള പഠന ഗവേഷണകേന്ദ്രത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നു. നോവലുകൾ, നാടകങ്ങൾ, റേഡിയോ നാടകങ്ങൾ, നിരൂപണങ്ങൾ, ചെറുകഥകൾ, ലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്. ഭാര്യ: പരേതയായ പ്രേമ. മക്കൾ: ജയദേവൻ, ജയകൃഷ്ണൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home