ad
Deshabhimani

ആർടി ഓഫീസറുടെ ചേംബറിൽ വെള്ളക്കെട്ട്

RTO

കാക്കനാട് ആർടി ഓഫീസിൽ ആർടിഒ കെ ആർ സുരേഷിന്റെ ചേംബറിലെ വെള്ളക്കെട്ട്

വെബ് ഡെസ്ക്

Published on Aug 08, 2026, 02:33 AM | 1 min read

കാക്കനാട്


ആർടി ഓഫീസിലെ മുകൾനിലയിലെ ശുചിമുറിയിലേക്കുള്ള പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് ആർടി ഓഫീസറുടെ ഓഫീസിനകത്ത് വെള്ളക്കെട്ട്. വെള്ളിയാഴ്ചയാണ് സംഭവം. ചോർന്ന വെള്ളം ഓഫീസിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകിയെത്തിയത് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി. ചോർച്ചയുണ്ടായ ഭാഗം പരിശോധിച്ച് വൈകിട്ടോടെ പൈപ്പ്‌ലൈൻ തകരാർ പരിഹരിച്ച് വെള്ളം ചോർന്നുപോകുന്നത് അധികൃതർ തടഞ്ഞു. ആർടിഒ കെ ആർ സുരേഷ് വെള്ളിയാഴ്ച ഓഫീസിൽ ഉണ്ടായിരുന്നില്ല.


ഇതിനിടെ, കാക്കനാട് ആർടി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ശക്തമാകുകയാണ്. കഴിഞ്ഞദിവസം ഓഫീസിലെ കോൺക്രീറ്റ് സീലിങ്ങിന്റെ ഭാഗം അടർന്നുവീണിരുന്നു. ജീവനക്കാർ ഇല്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി.

ഏകദേശം 50 വർഷം പഴക്കമുള്ള കെട്ടിടത്തിൽ പലയിടത്തും സീലിങ്, പൈപ്പ്‌ലൈൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട തകരാറുകളും സുരക്ഷാപ്രശ്‌നങ്ങളും നിലനിൽക്കുന്നുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. മഴക്കാലത്ത് ചോർച്ചയും ഈർപ്പവും വർധിക്കുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കെട്ടിടത്തിന്റെ സമഗ്രസുരക്ഷാ പരിശോധന നടത്തി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യവും ഉയരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home