ad
Deshabhimani

എംടിഎച്ച് റോബോ സമ്മിറ്റ് ഇന്ന്

robotics
വെബ് ഡെസ്ക്

Published on Jan 17, 2026, 12:00 AM | 1 min read


കൊച്ചി

റോബോട്ടിക് സര്‍ജറി സംബന്ധിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ശനിയാഴ്‌ച കൊച്ചിയില്‍ റോബോ സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് മാനേജിങ്‌ ഡയറക്ടര്‍ ഡോ. പി വി ലൂയിസ് പറഞ്ഞു. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വൈകിട്ട് 6.45ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് ഡയസ് ഉദ്‌ഘാടനം ചെയ്യും.


ആരോഗ്യവിദഗ്‌ധര്‍ നയിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, ശസ്ത്രക്രിയ സംബന്ധിച്ച അവബോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇമേജ്‌ഗൈഡഡ് നാവിഗേഷന്‍, റിമോട്ട് അസിസ്റ്റഡ് നടപടിക്രമങ്ങള്‍ തുടങ്ങിയവ സമ്മിറ്റിൽ ചർച്ചചെയ്യും. ഡോ. സച്ചിന്‍ ജോസഫ്, ഡോ. അശോക് കുമാര്‍ പിള്ള, ഡോ. ടി സുനില്‍, ഡോ. ശ്യാം വിക്രം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എംടിഎച്ച് റോബോ സമ്മിറ്റിന്റെ ഫ്ലാഗ് ഓഫും നടന്നു.​




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home