ad
Deshabhimani

റോഡ് സുരക്ഷ പഠിപ്പിച്ച് 
ചാക്യാർകൂത്ത്

road safety
വെബ് ഡെസ്ക്

Published on Jan 29, 2026, 01:15 AM | 1 min read


കാക്കനാട്

റോഡിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങൾ ജനങ്ങളിലെത്തിക്കാനായി മോട്ടോർ വാഹനവകുപ്പും നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡും ചേർന്ന് നഗരത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ റോഡ് സുരക്ഷാ ചാക്യാർകൂത്ത് ശ്രദ്ധേയമായി. കാക്കനാട് ജങ്‌ഷനിൽ നടത്തിയ ചാക്യാർകൂത്ത് കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു.


എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ വിനോദ്‌കുമാർ, നിറ്റാ ജലാറ്റിൻ സിഒഒ എൽദോസ് കൗമ, നഗരസഭ പ്രതിപക്ഷനേതാവ് സി പി സാജൽ തുടങ്ങിയവർ സംസാരിച്ചു. ഹെൽമെറ്റില്ലാതെ വന്നവർക്കും കേടായ ഹെൽമെറ്റ് ധരിച്ചെത്തിയവർക്കും ഉദ്യോഗസ്ഥർ പുതിയ ഹെൽമെറ്റ് നൽകിയാണ് യാത്രയാക്കിയത്. ഗതാഗത നിയമം പാലിച്ച യാത്രക്കാർക്ക് സമ്മാനവും മധുരവും വിതരണം ചെയ്തു.


ഇൻഫോപാർക്ക്, പാലാരിവട്ടം, കളമശേരി എന്നിവിടങ്ങളിലും റോഡ് സുരക്ഷാ ചക്യാർകൂത്ത് നടത്തി. എളവൂർ കലാക്ഷേത്ര ഗിരീശനാണ്‌ കൂത്ത്‌ അവതരിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home