ad
Deshabhimani

അപകടവളവില്‍ 
സുരക്ഷാസംവിധാനം ഒരുക്കണം

Road Safety
വെബ് ഡെസ്ക്

Published on Nov 29, 2025, 02:00 AM | 1 min read


നെടുമ്പാശേരി

മേയ്ക്കാട്–അങ്കമാലി പിഡബ്ല്യുഡി റോഡിൽ വിദ്യാധിരാജ സ്കൂൾ ജങ്ഷന് സമീപത്തുള്ള വളവിൽ വാഹനാപകടം പെരുകുന്നു. ഇവിടെ, ഇടവഴിയിൽനിന്ന്‌ വരുന്ന വാഹനങ്ങൾ പിഡബ്ല്യുഡി റോഡിലക്ക് കയറുമ്പോൾ ഒരു മതിലിന്റെ മറയുണ്ട്. ഇതുകാരണം വാഹനങ്ങൾ കയറിവരുന്നത് കാണാൻ കഴിയില്ല. ഇതുമൂലമാണ് അപകടങ്ങള്‍ പെരുകുന്നത്. മതിലിന്റെ ഉയരം കുറച്ചാൽ വളവിൽ എതിരെ വരുന്ന വാഹങ്ങൾ കാണാൻ കഴിയും. വളവില്‍ സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ നെടുമ്പാശേരി പഞ്ചായത്തിനെ സമീപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home