ad
Deshabhimani

തങ്കളം–കോഴിപ്പിള്ളി ബൈപാസിൽ 
ആധുനികീകരണം പുരോഗമിക്കുന്നു

road renovation

ആധുനിക നിലവാരത്തിൽ നവീകരണം പുരോഗമിക്കുന്ന തങ്കളം–കോഴിപ്പിള്ളി ബൈപാസിന്റെ ഭാഗമായ മലയിൻകീഴ്–കോഴിപ്പിള്ളി റോഡ്

വെബ് ഡെസ്ക്

Published on Aug 06, 2026, 01:06 AM | 1 min read

കോതമംഗലം


തങ്കളം–കോഴിപ്പിള്ളി ബൈപാസിന്റെ ഭാഗമായ മലയിൻകീഴുമുതൽ കോഴിപ്പിള്ളിവരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മുൻ എംഎൽഎ ആന്റണി ജോൺ പ്രസ്താവനയിൽ പറഞ്ഞു.


കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ മലയിൻകീഴുമുതൽ കോഴിപ്പിള്ളിവരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണത്തിനായി 1.35 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 1200 മീറ്റർ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി 9.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ടാറിങ്ങും റോഡ് മാർക്കിങ്ങും സീബ്ര ലൈൻ ഉൾപ്പെടെയുള്ള പ്രവൃത്തികളും നേരത്തേ പൂർത്തീകരിച്ചിരുന്നു. അവശേഷിക്കുന്ന പ്രവൃത്തികളായ റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ്‌ ചെയ്‌ത്‌ നവീകരിക്കുന്ന (ഐറിഷ് ഡ്രെയ്‌നേജ്‌) പ്രവൃത്തികളാണ് ഇപ്പോൾ പൂർത്തീകരണഘട്ടത്തിലുള്ളത്.


തുടർച്ചയിൽ നിലവിലുള്ള സംരക്ഷണഭിത്തികൾ എം 20 കോൺക്രീറ്റ് ചെയ്‌ത്‌ റോഡ് നിരപ്പിലേക്ക് ഉയർത്തുന്ന പ്രവൃത്തി, ആവശ്യമായ ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങൾ, റോഡ് സ്റ്റഡുകൾ, ദിശാബോർഡുകൾ, മലയിൻകീഴ് ഭാഗത്ത് 100 മീറ്റർ ഡ്രെയ്‌നേജ് നിർമാണം, റോഡിന്റെ വശങ്ങൾ സംരക്ഷിക്കുന്നതിനായി ഡെലിനിയേറ്റർ പോസ്റ്റുകൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾകൂടി തുടർച്ചയിൽ പൂർത്തീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home