മൂവാറ്റുപുഴയിൽ നവീകരിച്ച റോഡ് ഉദ്‌ഘാടനം 9ന്

മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരത്തിലെ ദുരിതയാത്രയ്ക്ക് പരിഹാരമുണ്ടാക്കി സംസ്ഥാന സർക്കാർ സഹായത്തോടെ നവീകരിച്ച റോഡുകൾ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് 9ന് രാവിലെ 10ന് ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. കിഫ്ബി ഫണ്ടിൽ 45 കോടി രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്.
എംസി റോഡ് കടന്നുപോകുന്ന പിഒ ജങ്‌ഷൻമുതൽ വെള്ളൂർക്കുന്നംവരെയുള്ള നാലുവരി റോഡ് കെആർഎഫ്ബിയാണ് നിർമിച്ചത്. നഗരത്തിലെ റോഡുവികസനം എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. എംഎൽഎയും നഗരസഭയിലെ യുഡിഎഫ് കൗൺസിലും ഉൾപ്പെടെ റോഡ് വികസനത്തിന് ആവശ്യമായ ഇടപെടൽ നടത്താത്തതിനാൽ സ്ഥലമെടുപ്പ് ഉൾപ്പെടെ മന്ദഗതിയിലായി. എൽഡിഎഫ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് കിഫ്ബിയിൽനിന്ന് തുക അനുവദിപ്പിച്ചത്. കെഎസ്ഇബി, ബിഎസ്എൻഎൽ വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പകളുടെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തടസ്സങ്ങൾ നീക്കിയാണ് നിർമാണം വേഗത്തിലാക്കിയത്.
മൂവാറ്റുപുഴയിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസ് നിർമാണവും പൂർത്തിയാകാറായി. റസ്റ്റ്ഹൗസ് നിർമാണ ഉദ്ഘാടനച്ചടങ്ങിൽ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പുതിയപാലം നിർമിക്കുന്നകാര്യം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങളും തുടരുന്നു.










0 comments