ഏലൂരിൽ ടിസിസി കമ്പനിക്ക് മുമ്പിൽ ടാങ്ക് ഇരുന്നു

കളമശേരി
ഏലൂർ ടിസിസി കമ്പനിയിലേക്ക് സേലത്തുനിന്ന് ട്രെയിലർ ലോറിയിൽ കൊണ്ടുവന്ന കൂറ്റൻ ടാങ്ക് റോഡിലിരുന്ന് ഗതാഗതം തടസ്സപ്പെട്ടു. ഹൈഡ്രോക്ലോറിക് ആസിഡ് സംഭരിക്കാൻ കമ്പനിയിൽ ഉപയോഗിക്കുന്ന 10 ടൺ ഭാരം വരുന്ന ടാങ്കാണ് കമ്പനിക്കകത്തേക്ക് തിരിക്കുന്നതിനിടെ റോഡിലേക്കിരുന്നത്.
തിങ്കൾ വൈകിട്ട് നാലോടെയാണ് സംഭവം. ഉയരം കുറഞ്ഞ ബെഡിൽ ഉറപ്പിച്ച ടാങ്ക് റോഡിന് നടുവിലെ ഉയർന്ന ഭാഗത്ത് ഉരഞ്ഞ് നിൽക്കുകയായിരുന്നു. കമ്പനിയിലെ ജെസിബി ഉപയോഗിച്ചാണ് നീക്കിയത്. ഏലൂർ പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു.










0 comments