കീഴില്ലം–കുറിച്ചിലക്കോട് റോഡ് തകർന്നു

പെരുമ്പാവൂർ
നിർമാണത്തിലെ അപാകംമൂലം കുറിച്ചിലക്കോട് റോഡ് തകർന്നു. എട്ടു മാസംമുമ്പ് മൂന്നര കിലോമീറ്റർ ദൂരം നിർമിച്ച റോഡിന്റെ മുകൾനിരപ്പിലെ ടാറിങ് പൊളിഞ്ഞ് പഴയ ടാറിങ് പുറത്തുകാണാവുന്ന അവസ്ഥയിലാണ്. കുറുപ്പംപടി ടൗൺമുതൽ മുടക്കുഴ അകനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾവരെ 10 ഇടങ്ങളിൽ പഴയ ടാറിങ്ങിലേക്ക് ഉറയ്ക്കാതെ പുതിയ ടാറിങ് ഇരുവശങ്ങളിലേക്കും തെന്നിമാറിയത്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ നാട്ടിലെല്ലാം ഫ്ലക്സ് സ്ഥാപിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ റോഡ് മാസങ്ങൾക്കകം തകർന്നതിൽ പ്രതിഷേധം വ്യാപകമായി. കോൺഗ്രസ് നേതാവാണ് റോഡിന്റെ കരാറുകാരൻ. ബൈക്ക് യാത്രക്കാർക്കും ഓട്ടോറിക്ഷകൾക്കും റോഡിന്റെ തകർച്ച അപകടഭീഷണിയാണ്. റോഡ് നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ഐമുറി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അഖിൽ പി ശശി വിജിലൻസിന് പരാതി നൽകി.










0 comments