മൂവാറ്റുപുഴ റോട്ടറി റോഡ് സിപിഐ എം തുറന്നുകൊടുത്തു

മൂവാറ്റുപുഴ
മൂവാറ്റുപുഴ റോട്ടറി റോഡ് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ജനകീയ ഉദ്‌ഘാടനം നടത്തി. കാവുങ്കരയിൽ മാർക്കറ്റ് ബസ് സ്റ്റാൻഡിനുസമീപത്തെ പ്രധാന റോഡായ റോട്ടറി റോഡ് തകർന്നതിനാൽ മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 34 ലക്ഷം രൂപ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പണി പൂർത്തീകരിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉദ്ഘാടന തീയതിക്കായി കാത്തിരുന്നത് റോഡ് തുറന്നുകൊടുക്കാൻ താമസിപ്പിച്ചു. ഇത് കച്ചവടക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടായി. തുടർന്നാണ് സിപിഐ എം റോഡ് തുറന്നുകൊടുത്തത്. സിപിഐ എം നോർത്ത് ലോക്കൽ സെക്രട്ടറി കെ ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം എ സഹീർ അധ്യക്ഷനായി. മജീദ് മങ്ങാട്ട്, സി എം കരീം, അസീസ് തെങ്ങുംതോട്ടം, പി എം അഫ്സൽ, വി യു ഹംസ എന്നിവർ സംസാരിച്ചു.










0 comments