ad
Deshabhimani

കോർട്ട് റോഡ് ശോച്യാവസ്ഥയിൽ

road
വെബ് ഡെസ്ക്

Published on Jan 09, 2026, 12:45 AM | 1 min read


പെരുമ്പാവൂര്‍

പട്ടണത്തിലെ പ്രധാന ബൈപാസ് കോര്‍ട്ട് റോഡ് ശോച്യാവസ്ഥയിൽ. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡ് ടാർ ചെയ്യാത്തതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതമായി. റോഡിൽ വലിയ കുഴികളാണുള്ളത്‌. കോടതി സമുച്ചയം, പൊലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, വില്ലേജ് ഓഫീസ്, വാട്ടർ അതോറിറ്റി എന്നിവയെല്ലാം ഈ റോഡിലാണ് സ്ഥിതിചെയ്യുന്നത്. എഎം റോഡിൽ ഗാന്ധി സ്ക്വയറിൽനിന്ന് കയറിവരുന്ന വാഹനങ്ങൾ കോർട്ട് റോഡിലൂടെ ഔഷധി ജങ്ഷനിലെത്തി അങ്കമാലി ഭാഗത്തേക്കും ധർമശാസ്താ ക്ഷേത്രം വഴി കോതമംഗലത്തേക്കും ആലുവ ഭാഗത്തേക്കും പോകുന്ന ബൈപാസ് റോഡാണിത്. റോഡിലെ കുഴികൾമൂലം ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവാണ്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറാകുന്നില്ല.


100 മീറ്റർ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയാൽ ശോച്യാവസ്ഥ പരിഹരിക്കാനാകും. അപകടത്തിൽപ്പെട്ട് കൊണ്ടുവരുന്ന വാഹനങ്ങൾ കോർട്ട് റോഡിൽ ഒതുക്കിയിടുകയാണ് പതിവ്. ഇതും ഗതഗതക്കുരുക്കിനിടയാക്കുന്നുണ്ട്. മഴ പെയ്താൽ ഇതുവഴിയുള്ള യാത്ര ദുരിതമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home