കോതമംഗലം–അടിവാട്, ഉൗന്നുകൽ–വെങ്ങല്ലൂർ റോഡുകൾ തുറന്നു

കവളങ്ങാട്
അഞ്ചു കോടി രൂപ ചെലവഴിച്ച് ആധുനികനിലവാരത്തിൽ നവീകരിച്ച കോതമംഗലം - അടിവാട് റോഡും അടിവാട് ടൗണിൽ പൂർത്തീകരിച്ച ഡ്രെയിനേജ് സംവിധാനവും ഏഴുകോടി രൂപ ചെലവഴിച്ച് നവീകരിച്ച ഉൗന്നുകൽ–വെങ്ങല്ലൂർ റോഡും വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്‌തു. രണ്ട് ചടങ്ങുകളിലും ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി.
അടിവാട് റോഡ് ഉദ്‌ഘാടനത്തിൽ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ജില്ലാപഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മയിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, എം എം ബക്കർ, കെ കെ ഷാമോൻ എന്നിവർ സംസാരിച്ചു.
ഉൗന്നുകൽ–വെങ്ങല്ലൂർ റോഡ് ഉദ്‌ഘാടനത്തിൽ കവളങ്ങാട് പഞ്ചായത്ത് അംഗങ്ങളായ മോളി ജോയി, സുനി അയ്യപ്പൻ, ആതിര അഖിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, എ എ അൻഷാദ്, മനോജ് ഗോപി, കെ കെ ഷാമോൻ എന്നിവർ സംസാരിച്ചു.










0 comments