പ്രധാനതെരുവ് ഇരുട്ടിലായിട്ടും തിരിഞ്ഞുനോക്കാതെ കോർപറേഷൻ

കൊച്ചി
എറണാകുളം ഡിഎംഒ ഓഫീസിനുസമീപത്തുകൂടി സുഭാഷ് പാർക്കിന് എതിർവശം ജനറൽ ആശുപത്രിയിലേക്ക് വരുന്ന തെരുവിൽ തെരുവുവിളക്കുകൾ കണ്ണടച്ചു. ഏറെ തിരക്കുള്ള ഇവിടെ അഞ്ച് തെരുവുവിളക്കുകൾ കത്താതായിട്ട് കോർപറേഷൻ അധികൃതർ തിരിഞ്ഞുനോക്കിയില്ല.
മഹാരാജാസ് കോളേജ് ക്യാന്പസിൽനിന്ന് പുറത്തേക്ക് വളർന്ന മരച്ചില്ലകളും വള്ളികളും മറുവശത്ത് മുനിഞ്ഞുകത്തുന്ന സ്‌ട്രീറ്റ് ലൈറ്റിന്റെ നേരിയ വെട്ടവും ഇല്ലാതാക്കുന്നു. ജനറൽ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികൾക്കും വെളിച്ചമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും വെളിച്ചമില്ലായ്‌മയും കാൽനടക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.










0 comments