ad
Deshabhimani

കിണറ്റിൽ വീണ വയോധികയ്‌ക്ക്‌ 
രക്ഷകരായി ആലുവ വെസ്റ്റ്‌ പൊലീസ്‌

rescue
വെബ് ഡെസ്ക്

Published on Feb 18, 2026, 02:45 AM | 1 min read


കരുമാല്ലൂര്‍

വീട്ടുമുറ്റത്തെ കിണറ്റിൽ അബദ്ധത്തില്‍ വീണ വയോധികയ്‌ക്ക് തുണയായി ആലുവ വെസ്റ്റ്‌ പൊലീസ്. കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പറമ്പില്‍ ചന്ദ്രമതി (85)യാണ് കിണറ്റില്‍ വീണത്. ചൊവ്വ ഉച്ചയ്‌ക്കായിരുന്നു സംഭവം.


അല്‍പ്പം ഓര്‍മക്കുറവുള്ള ചന്ദ്രമതി ഉറക്കമുണർന്ന്‌ പുറത്തേക്കിറങ്ങിയപ്പോഴാണ്‌ അബദ്ധത്തില്‍ 30 അടിയോളം ആഴമുള്ള കിണറ്റിലേക്ക് വീണത്. ശബ്ദംകേട്ട് വീടിനകത്തുണ്ടായിരുന്ന മകൻ രാജീവ്‌ എത്തി നോക്കുമ്പോൾ കിണറ്റില്‍നിന്ന്‌ വെള്ളം പമ്പുചെയ്യുന്ന മോട്ടോറിന്റെ ഹോസിൽ പിടിച്ചുകിടക്കുന്ന അമ്മയെ. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിലും പൊലീസ് കണ്‍ട്രോള്‍റൂമിലും വിവരമറിയിച്ചു. ആലുവ വെസ്റ്റ് പൊലീസ് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തി. കിണറ്റിലേക്ക്‌ ചെറിയ ഗോവണിയിറക്കി ചന്ദ്രമതിയെ അതിൽ ഇരുത്തി മുകളിലെത്തിച്ചു. വീഴ്‌ചയിൽ ചന്ദ്രമതിക്ക്‌ ഗുരുതര പരിക്കില്ല. ആലുവ ഗവ. ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home