ad
Deshabhimani

റിപ്പബ്ലിക്‌ ദിനാഘോഷത്തിന്‌ ഒരുക്കങ്ങളായി

Republic Day Celebrations

റിപ്പബ്ലിക് ദിനാഘോഷത്തിനുമുന്നോടിയായി കാക്കനാട് കലക്ടറേറ്റ് മൈതാനത്തുനടന്ന പരേഡ് റിഹേഴ്സലിൽനിന്ന്

വെബ് ഡെസ്ക്

Published on Jan 24, 2026, 02:45 AM | 1 min read


കൊച്ചി

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക്‌ ഒരുങ്ങി ജില്ല. ആഘോഷ പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സലിൽ പൊലീസ്‌, എക്സൈസ്, എൻസിസി, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, കസ്റ്റംസ് കേഡറ്റ് കോപ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരുടേതുൾപ്പെടെ എട്ട് ആംഡ്‌ പ്ലറ്റൂണുകളും 16 അൺ ആംഡ്‌ പ്ലറ്റൂണുകളും പങ്കെടുത്തു. വിവിധ സ്‌കൂൾ ബാൻഡുകളും പരിശീലനത്തിന്റെ ഭാഗമായി. അവസാനഘട്ട പരേഡ് പരിശീലനം ശനി രാവിലെ ഏഴിന് നടക്കും. 26ന് രാവിലെ 8.35ന് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ ആഘോഷ പരിപാടികൾ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home