ad
Deshabhimani

കുട്ടിസംരംഭകന് റിപ്പബ്ലിക് 
ദിനാഘോഷത്തിലേക്ക് ക്ഷണം

Republic Day Celebration

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച മാധവ് എ നായരെ വ്യവസായമന്ത്രി പി രാജീവ് അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Jan 16, 2026, 03:42 AM | 1 min read

കളമശേരി


ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് കടവന്ത്രയിലെ കേന്ദ്രീയവിദ്യാലയത്തിൽ 11–-ാംക്ലാസ് കംപ്യൂട്ടർ സയൻസ് വിദ്യാർഥി മാധവ് എ നായർക്ക് രാഷ്ട്രപതിയുടെ ക്ഷണം.


റിഥിനിയം ആൽഫ എന്ന സോഫ്‌റ്റ്‌വെയർ സംരംഭത്തിന്റെ സ്ഥാപകനാണ്. ആറാംക്ലാസിൽ പഠിക്കുമ്പോൾ വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ സൂക്ഷിച്ചുവയ്‌ക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനുള്ള ചെറുകമ്പനി വികസിപ്പിച്ചാണ് മാധവ് സംരംഭകനാകുന്നത്.


മൂവായിരത്തിലേറെപ്പേർ നിലവിൽ ഇത് ഉപയോഗിക്കുന്നുണ്ട്. എഐ, ഐഒടി, ക്ലൗഡ് ടെക്നോളജി എന്നിവയിൽ പ്രാവീണ്യം നേടിയ മാധവ് ക്ഷയരോഗനിർണയം, കുഞ്ഞുങ്ങളിലെ പോഷകക്കുറവ് കണ്ടെത്തൽ, മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി അറിയൽ തുടങ്ങിയവയ്ക്കുള്ള സോഫ്‌റ്റ്‌വെയറും ഒരുക്കിയിട്ടുണ്ട്.


മാധവിന്റെ ആറാംക്ലാസ് മുതലുള്ള മികവ് പരിഗണിച്ചാണ് ക്ഷണം ലഭിച്ചത്. മാധവിന് രാഷ്ട്രപതിഭവനിൽ നടക്കുന്ന സൽക്കാരത്തിൽ പങ്കെടുക്കാനും പ്രത്യേകക്ഷണമുണ്ട്.

മഞ്ഞുമ്മൽ തെക്കുംമുട്ടം റോഡിൽ ശ്രീപദത്തിൽ അനീഷ് കുമാറിന്റെയും (ആർ ആൻഡ് ഡി കൺസൾട്ടന്റ്‌), മാലിപ്പുറം പോസ്റ്റ്മാസ്റ്റർ ജ്യോതിലക്ഷ്മിയുടെയും മകനാണ്.


മന്ത്രി പി രാജീവ് 
അനുമോദിച്ചു


കളമശേരി


റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച മാധവ് എ നായരെ വ്യവസായമന്ത്രി പി രാജീവ് വീട്ടിലെത്തി അനുമോദിച്ചു. ഏലൂർ മഞ്ഞുമ്മലിലുള്ള വിട്ടിലെത്തിയാണ് അനുമോദിച്ചത്. വാർഡ് കൗൺസിലർ മഞ്ജു എം നായർ, സിപിഐ എം ഏലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി പി എ ഷിബു, ഐ സി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home