കൊച്ചി വിമാനത്താവളത്തിൽ നവീകരിച്ച കലാങ്കണം തുറന്നു

നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമിച്ച ‘കലാങ്കണം' സന്ദർശകർക്കായി തുറന്നു. കേരളത്തിന്റെ തനതായ കലാസാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണ് ‘കലാങ്കണം'. സിയാൽ ആഭ്യന്തര ടെർമിനലിൽ ബോർഡിങ് ഗേറ്റ് 7ന്റെ പരിസരത്താണ് കലാങ്കണം പണികഴിപ്പിച്ചിട്ടുള്ളത്. ക്ഷേത്രമാതൃകയിലുള്ള നിർമിതിയിൽ കഥകളി, ചാക്യാർകൂത്ത്, നങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തെയ്യം എന്നിങ്ങനെ വിവിധ കലാരൂപങ്ങളുടെ മാതൃകകളാണുള്ളത്. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു.
എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ വി ജയരാജൻ, സജി കെ ജോർജ്, സിഎഫ്ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി മനു, പദ്ധതിയുടെ കൺസൾട്ടന്റ് വൈക്കം പി രാജശേഖർ എന്നിവർ സംസാരിച്ചു.
ഉദ്‌ഘാടനത്തിനുശേഷം നിരവധി യാത്രക്കാരാണ് കലാങ്കണം സന്ദർശിക്കാനെത്തിയത്. യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായതോടെ ടെർമിനലിലെ ഫോട്ടോസ്പോട്ടായി കലാങ്കണം മാറുകയാണ്.










0 comments