ad
Deshabhimani

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു

ആയവന ഹോമിയോ ആശുപത്രിയും ചെമ്പ്രംകോട്ട് ചിറയും നവീകരിച്ചു

rennovation

ആയവന പഞ്ചായത്തിൽ നവീകരിച്ച ഗവ. ഹോമിയോ ആശുപത്രി മന്ദിരത്തിന്റെയും ചെമ്പ്രംകോട്ട് ചിറയുടെയും 
ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Oct 17, 2025, 01:03 AM | 1 min read

 മൂവാറ്റുപുഴ


ആയവന പഞ്ചായത്തിൽ നവീകരിച്ച ഗവ. ഹോമിയോ ആശുപത്രി മന്ദിരത്തിന്റെയും ചെമ്പ്രംകോട്ട് ചിറയുടെയും ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.


മാത്യു കുഴനാടൻ എംഎൽഎ അധ്യക്ഷനായി. ആയുഷ്‌ മിഷന്റെ 30 ലക്ഷം രൂപയും പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും മുടക്കിയാണ് ആശുപത്രി കെട്ടിടം നിർമിച്ചത്. 1.04 കോടി രൂപ മുടക്കിയാണ്‌ ചെമ്പ്രംകോട്ട് ചിറ നവീകരിച്ചത്‌.



പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എൻജിനിയർ വി എസ് ഷിനോജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ഷിവാഗോ തോമസ്, രാജൻ കടക്കോട്ട്, മേഴ്സി ജോർജ്, രഹന സോബിൻ, എം എസ് ഭാസ്കരൻനായർ, ജൂലി സുനിൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home