കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെ അനുസ്മരിച്ചു

കേരള കലാലയത്തിൽ സംഘടിപ്പിച്ച സൗഹൃദസംഗമം മോഹിനിയാട്ട നർത്തകി ഡോ. കലാമണ്ഡലം സുഗന്ധി ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ സ്മരണയിൽ കുടുംബാംഗങ്ങൾക്ക് ഒപ്പം ശിഷ്യരുടെയും വിദ്യാർഥികളുടെയും സംഗമം നടന്നു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ 27-ാം ചരമവാർഷികത്തിൽ കേരള കലാലയത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം പ്രശസ്ത മോഹിനിയാട്ട നർത്തകി ഡോ. കലാമണ്ഡലം സുഗന്ധി ഉദ്ഘാടനം ചെയ്തു. ശ്രീദേവി രാജൻ, കല വിജയൻ, ആർ എൽ വി സുനിൽ നെല്ലായി, രാധിക വർമ്മ, ഡോ. ജയപ്രകാശ് ശർമ്മ, സുമ വർമ്മ തുടങ്ങിയവർ സംസാരിച്ചു.









0 comments