പി കെ ഇബ്രാഹിംകുട്ടി, പി എ ഇബ്രാഹിംകുട്ടി അനുസ്‌മരണം

പി കെ ഇബ്രാഹിംകുട്ടി, -പി എ ഇബ്രാഹിംകുട്ടി അനുസ്മരണം ശാരദ മോഹൻ ഉദ്‌ഘാടനം ചെയ്യുന്നു
കാലടി
തുറവുംകര യൂസഫ് മെമ്മോറിയൽ ലൈബ്രറിയിൽ എറണാകുളം ജില്ലാപഞ്ചായത്ത് പ്രഥമ പ്രസിഡന്റ് പി കെ ഇബ്രാഹിംകുട്ടി, കാഞ്ഞൂർ പഞ്ചായത്ത് മുൻ അംഗം പി എ ഇബ്രാഹിംകുട്ടി എന്നിവരെ അനുസ്മരിച്ചു. ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. പി കെ ഇബ്രാഹിംകുട്ടിയെ അനുസ്മരിച്ച് സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം പി സേതുമാധവൻ, പി എ ഇബ്രാഹിംകുട്ടിയെ അനുസ്മരിച്ചു. ലൈബ്രറി പ്രസിഡന്റ് പി എച്ച് നൗഷാദ് അധ്യക്ഷനായി.
പി കെ ഇബ്രാഹിംകുട്ടി, പി എ ഇബ്രാഹിംകുട്ടി, പി കെ കുഞ്ഞുമൊയ്തീൻ, പി എ യൂസഫ്, പി എ അബൂബക്കർ, വി ആർ ദാമോദരൻ, സീന പോൾസൺ എന്നിവരുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെയും പഠന, ചികിത്സാ സഹായനിധികളും പരിപാടിയിൽ വിതരണം ചെയ്തു. കാഞ്ഞൂർ പഞ്ചായത്ത് അംഗം ഹണി ഡേവിസ്, ഗ്രന്ഥശാല പഞ്ചായത്ത് നേതൃസമിതി ഭാരവാഹികളായ എം കെ ലെനിൻ, എ എ സന്തോഷ്, പി കെ ശശാങ്ക ശേഖരൻ, വി കെ അശോകൻ, എ എ ഗോപി, ഇ എസ് സതീശൻ എന്നിവർ സംസാരിച്ചു.










0 comments