ടി എൽ അനിൽകുമാറിനെ അനുസ്മരിച്ചു

സിപിഐ എം സിറ്റി ഹെഡ് ലോഡ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ടി എൽ അനിൽകുമാർ അനുസ്മരണയോഗം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ എം അഷറഫ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറിയും സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടി എൽ അനിൽകുമാറിനെ സിപിഐ എം സിറ്റി ഹെഡ്‌ലോഡ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. യോഗം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. എൻ എം മാത്യൂസ് അധ്യക്ഷനായി. കെ ശശികുമാർ, പി ആർ സൈമൺ, ലോക്കൽ സെക്രട്ടറി കെ എസ് ജേക്കബ്, എസ് മുന്നാസ്, വി എ റഹിം, കെ ആർ സുനിൽ തുടങ്ങിയവർ സംസാരിച്ചു.










0 comments