ad
Deshabhimani

അഞ്ചാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: രജിസ്ട്രേഷൻ ആരംഭിച്ചു

federal bank kochi marathon
വെബ് ഡെസ്ക്

Published on Sep 25, 2026, 06:46 PM | 1 min read

കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ സ്വന്തം മാരത്തണായി മാറിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ അഞ്ചാം പതിപ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യ ബിബ് ഹൈബി ഈഡൻ എംപിക്ക് കൈമാറി. മാരത്തൺ സംഘാടകരായ ക്ലിയോസ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, ക്ലിയോസ്പോർട്സ് മാർക്കറ്റിങ് ഹെഡ് നിഥുൻ സദാനന്ദൻ എന്നിവർ ചേർന്നാണ് ബിബ് നൽകിയത്. നാല് പതിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ ഫെഡറൽ ബാങ്ക് മാരത്തൺ കൊച്ചിയുടെ മുഖമുദ്രയാണെന്ന് എംപി അഭിപ്രായപ്പെട്ടു. ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ നായർ, എംആർകെ ജയറാം എന്നിവർ സംസാരിച്ചു.


42.195 കിലോമീറ്റർ മാരത്തൺ, 21.097 കിമീ ഹാഫ് മാരത്തൺ, 10 കിമീ, 3 കിമീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങളിലാണ് മാരത്തൺ നടക്കുക. ഫെബ്രുവരിയിൽ നടക്കുന്ന മാരത്തണിൽ പങ്കെടുക്കാനായി www.kochimarathon.in എന്ന വെബ്‌സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 15 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home