തീതുപ്പി ദുബായ് കാർ: അന്വേഷണം തുടങ്ങി

കൊച്ചി
ഇടപ്പിള്ളി ലുലു മാളിനുസമീപം ഭീതിപ്പെടുത്തുന്ന ശബ്‌ദത്തിൽ പോകുന്ന ദുബായ് രജിസ്‌ട്രേഷൻ കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. സൈലൻസറിൽനിന്ന് തീ പുറത്തേയ്‌ക്ക് വന്നതായും വീഡിയോ പങ്കുവച്ചവർ പറയുന്നു. കഴിഞ്ഞദിവസം വൈകിട്ട് നാലോടെയാണ് സംഭവം.










0 comments