ad
Deshabhimani

നിയമംലംഘിച്ച് സർവീസ്‌ ; 123 സ്വകാര്യ ബസുകൾക്കെതിരെ നടപടി

rash driving
വെബ് ഡെസ്ക്

Published on Oct 29, 2025, 01:00 AM | 1 min read


കാക്കനാട്

നഗരത്തിൽ നിയമംലംഘിച്ച്‌ സർവീസ് നടത്തിയ 123 സ്വകാര്യ ബസുകൾ മോട്ടർവാഹന വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങി. 14 സംഘങ്ങളായി നാനൂറോളം ബസുകൾ പരിശോധിച്ചു. ട്രിപ്പ് ഒഴിവാക്കിയതിനും വാതിൽ തുറന്നുവച്ച്‌ സർവീസ് നടത്തിയതിനുമാണ് കൂടുതൽ ബസുകൾ പിടിയിലായത്.


ട്രിപ്പ് ഒഴിവാക്കിയ 48 ബസുകൾക്കെതിരെയും വാതിൽ തുറന്നിട്ട് ഓടിയ 32 ബസുകൾക്കെതിരെയും നടപടിയെടുത്തു. ഉച്ചത്തിൽ സംഗീത ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച 20 ബസുകൾക്കെതിരെ നടപടിയെടുത്തു. വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച മൂന്നു ഡ്രൈവർമാരെ പിടികൂടി. എയർ ഹോൺ ഉപയോഗിച്ച നാല്‌ ബസുകളും അനധികൃത വെളിച്ചസംവിധാനം പിടിപ്പിച്ച മൂന്ന്‌ ബസുകളും റൂട്ടുമാറി ഓടിയ രണ്ട്‌ ബസുകളും സ്‌റ്റോപ്പിൽ നിർത്താതിരുന്ന ഒരു ബസും പിടിച്ചെടുത്തു. എറണാകുളം ആർടിഒ കെ ആർ സുരേഷ്, എൻഫോഴ്സ്‌മെന്റ്‌ ആർടിഒ ബിജു ഐസക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home