ലുലുവിൽ റംസാൻ മാർക്കറ്റ് തുറന്നു

കൊച്ചി ലുലുമാളിലെ റംസാൻ മാർക്കറ്റ് സിനിമാതാരങ്ങളായ കൈലാഷ്, ടിനി ടോം, സരയു മോഹൻ, സംഗീതജ്ഞൻ ജോർജ് പീറ്റർ എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഇഫ്താർ വിഭവങ്ങളുമായി ലുലുവിൽ റംസാൻ മാർക്കറ്റ് തുറന്നു. നടന്മാരായ ടിനി ടോം, കൈലാഷ്, നടി സരയു മോഹൻ, സംഗീതജ്ഞൻ ജോർജ് പീറ്റർ എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്തു.
ഫ്രഷ് ജ്യൂസ്, ലൈവ് മലബാർ പലഹാര കൗണ്ടർ എന്നിവ സജ്ജമാക്കി. ചിക്കൻ ഹലീം, മട്ടൻ ഹലീം തുടങ്ങിയ ഹൈദരാബാദി വിഭവങ്ങൾക്കുപുറമേ മലബാറി സ്പെഷ്യൽ വിഭവങ്ങളും സ്റ്റാളിൽ ലഭിക്കും. 1129 രൂപയ്ക്ക് 14 ഇനവും 1499 രൂപയ്ക്ക് 17 ഇനം നിത്യോപയോഗ സാധനങ്ങളുമായി റംസാൻ സ്പെഷ്യൽ കിറ്റും ഒരുക്കിയിട്ടുണ്ട്.
ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ കെ രതീഷ്, ഫ്രഷ് ഫുഡ് മാനേജർ കെ കെ അബീഷ് എന്നിവർ പങ്കെടുത്തു.










0 comments