ad
Deshabhimani

ഇടപ്പള്ളി പുതിയ റെയിൽവേ മേൽപ്പാലം നിർമാണം ഉടൻ

Railway overpass

ദേശീയപാത 66ൽ ഇടപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ ട്രാക്കിനുമുകളിൽ സ്ഥാപിക്കാനുള്ള സ്റ്റീൽ ഗർഡർ

വെബ് ഡെസ്ക്

Published on Apr 30, 2026, 03:01 AM | 1 min read

കൊച്ചി


നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ന്റെ ഭാഗമായി ഇടപ്പള്ളിയിൽ പുതിയ റെയിൽവേ മേൽപ്പാലം (ആർഒബി) സ്ഥാപിക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും. അടുത്തമാസം ആദ്യംതന്നെ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്നാണ്‌ ദേശീയപാത അതോറിറ്റിയുടെ കണക്കുകൂട്ടൽ. മെയ്‌ രണ്ടിനോ മൂന്നിനോ ട്രെയിൻ ഗതാഗത നിയന്ത്രണ സമയക്രമം റെയിൽവേ പുറത്തിറക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇത്‌ വരുന്നതിനുപിന്നാലെ പ്രവൃത്തിയും ആരംഭിക്കും.


അടുത്തിടെയാണ്‌ പാലം സ്ഥാപിക്കാനുള്ള പ്രവൃത്തികൾക്ക്‌ റെയിൽവേ അനുമതി ലഭിച്ചത്‌. ട്രാക്കിനുമുകളിൽ പാലം സ്ഥാപിക്കാൻ ട്രെയിൻ ഗതാഗതനിയന്ത്രണം ക്രമീകരിക്കണം. തിരക്കുള്ള സീസണായതിനാലാണ്‌ അനുമതി നൽകിയതിന്‌ തൊട്ടുപിന്നാലെ ഗതാഗത നിയന്ത്രണത്തിന്‌ റെയിൽവേ മടിച്ചതെന്നാണ്‌ വിവരം. എന്നാൽ, മേയിൽ നിയന്ത്രണമാകാമെന്ന നിലപാടിലാണ്‌. രാത്രിയാകും നിർമാണം.


633 മീറ്റർ നീളത്തിലാണ്‌ ഇടപ്പള്ളിയിൽ മേൽപ്പാലം നിർമിക്കുന്നത്‌. ഇതിൽ റെയിൽട്രാക്കിന്‌ മുകളിൽവരുന്ന ഭാഗം 63.48 മീറ്റർ സ്‌റ്റീൽ ഗർഡറിലാണ്‌ ഒരുക്കുന്നത്‌. 15 മീറ്ററാണ്‌ വീതി. ട്രാക്കിനുമുകളിൽ സ്‌റ്റീൽഗർഡർ ഉപയോഗിച്ചുള്ള പാലംഭാഗത്തിന്റെ നിർമാണം ഇതിനകം ഏറെക്കുറെ പൂർത്തിയായി. റെയിൽട്രാക്ക്‌ വരുന്ന ഭാഗത്തേക്ക്‌ ഇത്‌ നീക്കിവയ്‌ക്കുകയാണ്‌ ചെയ്യുക. നിലവിൽ ദേശീയപാതയുടെ 74 ശതമാനം പൂർത്തിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home