മലമ്പാമ്പിനെ പിടികൂടി

ഏലിയാസ് തേലപ്പിള്ളിയുടെ വീട്ടിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ മലമ്പാമ്പിനെ പിടികൂടുന്നു
അങ്കമാലി
മഞ്ഞപ്രയിൽ 10 അടിയോളം വലുപ്പമുള്ള മലമ്പാമ്പിനെ പിടികൂടി. 13–-ാംവാർഡിൽ മരോട്ടിക്കുളത്തിനുസമീപം താമസിക്കുന്ന ഏലിയാസ് തേലപ്പിള്ളിയുടെ വീട്ടിൽനിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്.
ചൊവ്വ പുലർച്ചെ ഒന്നോടെയാണ് മലമ്പാമ്പിനെ വീടിനരികിലെ പട്ടിക്കൂടിനുസമീപം കണ്ടത്. പഞ്ചായത്ത് അംഗം സീന മാർട്ടിൻ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടിച്ചുകൊണ്ടുപോയി.










0 comments