കലാസാഹിത്യസംഘം മേഖലാ കൺവൻഷൻ

പുരോഗമന കലാസാഹിത്യസംഘം തൃക്കാക്കര മേഖലാ കൺവൻഷൻ സംഗീത സംവിധായകൻ ബിജിപാൽ ഉദ്ഘാടനം ചെയ്യുന്നു
തൃക്കാക്കര
പുരോഗമന കലാസാഹിത്യസംഘം തൃക്കാക്കര മേഖലാ കൺവൻഷൻ സംഗീത സംവിധായകൻ ബിജിപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അൻവർ കാക്കനാട് അധ്യക്ഷനായി.
എം കെ സാനു അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം പി കെ സുനിൽനാഥ് നിർവഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി വി വേണുഗോപാൽ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി എൻ പി സോമൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ വി സാബു കണക്കും അവതരിപ്പിച്ചു.
അഡ്വ. വി കെ പ്രസാദ്, വി രാജശേഖരൻ, എം ആർ മാർട്ടിൻ, വി ഡി സെബി, പി ബി ജഗദീഷ്, എം കെ മനോജ്, കെ എൻ ലെനിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അൻവർ കാക്കനാട് (പ്രസിഡന്റ്), എൻ ബി സോമൻ (സെക്രട്ടറി), എ വി സാബു (ട്രഷറർ).










0 comments