മോട്ടോർ വാഹനവകുപ്പ് ജീവനക്കാർ പ്രതിഷേധിച്ചു

എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറേറ്റിനുമുന്നിൽ നടന്ന സമരത്തെ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ അഭിവാദ്യം ചെയ്യുന്നു
കൊച്ചി
മോട്ടോർ വാഹനവകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ റേഷ്യോ വെട്ടിക്കുറച്ച സ്പെഷ്യൽ റൂൾ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വകുപ്പിലെ ജീവനക്കാർ പെൻ–ഡൗൺ സ്ട്രൈക്ക് നടത്തി.
കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലയിൽ സിവിൽ സ്റ്റേഷൻ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനുമുന്നിലും വകുപ്പിലെ മറ്റ് ഓഫീസുകൾക്കുമുന്നിലും ജീവനക്കാർ പ്രതിഷേധപ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ കെ കെ സുനിൽകുമാർ, കെ എസ് ഷാനിൽ, രാജമ്മ രഘു, എ സി ഗിരിജ, കെ എ കൃഷ്ണകുമാർ, അൻസർ ഷാ, വി ബി വിനോദ് കുമാർ, എൻ ഇ സൂരജ്, കെ പി വിനോദ്, കെ എസ് സുരേഷ് എന്നിവർ സംസാരിച്ചു.










0 comments