ad
Deshabhimani

ജനവിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെ 
സർക്കാർ ജീവനക്കാരുടെ പ്രതിഷേധം

Protest

കാക്കനാട് സംഘടിപ്പിച്ച എഫ്എസ്ഇടിഒ ധർണ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എസ് സബിത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 31, 2025, 12:53 AM | 1 min read

കാക്കനാട് ​

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, -തൊഴിലാളിദ്രോഹ നിയമങ്ങൾക്കെതിരെ എഫ്എസ്ഇടിഒ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തി. ജില്ലാ കേന്ദ്രമായ കാക്കനാട് കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എസ് സബിത ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ ട്രഷറർ വി എസ് രാജേഷ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, താലൂക്ക് സെക്രട്ടറി ലിൻസി വർഗീസ്, സിയുഇഒ സംസ്ഥാന കമ്മിറ്റി അംഗം പി എം ശിവദാസ് എന്നിവർ സംസാരിച്ചു.


വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, എകെജിസിടി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ടി വർഗീസ്, കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അൻവർ, കെ എസ് ഷാനിൽ, എ എൻ സിജിമോൾ, പി ഡി സാജൻ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ബോബി പോൾ, സംസ്ഥാന കമ്മിറ്റി അംഗം ആർ രാജേഷ്, എകെപിസിടിഎ ജില്ലാ പ്രസിഡന്റ്‌ കെ ആർ സീജ, പിഎസ്‌-സിഇയു ജില്ലാ പ്രസിഡന്റ്‌ എസ് ബോബിനാഥ് എന്നിവർ സംസാരിച്ചു.


തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ, തൊഴിലുറപ്പ് പദ്ധതിയിലെ അട്ടിമറി, ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണം, ആണവോർജ,-ഇൻഷുറൻസ് മേഖലകളിലെ സ്വകാര്യവൽക്കരണം തുടങ്ങി ജനദ്രോഹ നയങ്ങൾക്കെതിരെയാണ് അധ്യാപകരും ജീവനക്കാരും ധർണ സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home