ലഹരിസംഘത്തിന്റെ ആക്രമണത്തിൽ പ്രതിഷേധം

സിപിഐ എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനവും യോഗവും ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ലഹരി ഉപയോഗിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്തതിന് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി കെ മിറാജ്, പി കെ മുകേഷ് എന്നിവരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ചളിക്കവട്ടം ലോക്കൽ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ചക്കരപ്പറമ്പിൽനിന്ന് ആരംഭിച്ച പ്രകടനം കണിയപ്പിള്ളി റോഡിൽ സമാപിച്ചു. പ്രതിഷേധയോഗം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
കണിയപ്പിള്ളി റോഡിലുള്ള ഹെഡ് ആൻഡ് ഫേസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് സിപിഐ എം നേതാക്കളെ ആക്രമിച്ചത്. ലോക്കൽ സെക്രട്ടറി വി കെ പ്രകാശൻ അധ്യക്ഷനായി. കെ ടി സാജൻ, കെ ബി ഹർഷൽ, പി പി ജിജി, ജോർജ് പ്രദീപ് എന്നിവർ സംസാരിച്ചു.










0 comments