ad
Deshabhimani

 ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരസംരക്ഷണം

പ്രതിഷേധസംഗമം സംഘടിപ്പിച്ചു

protest

ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരം സംരക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് യുവവെളിച്ചം സാമൂഹ്യ സാംസ്‌കാരികവേദി 
സംഘടിപ്പിച്ച പ്രതിഷേധസംഗമം കെ ജെ സോഹന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 02:24 AM | 1 min read

മട്ടാഞ്ചേരി


ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് യുവവെളിച്ചം സാമൂഹ്യ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.


കെ ജെ സോഹന്‍ ഉദ്ഘാടനം ചെയ്തു. സി പി വിനോദ് അധ്യക്ഷനായി. യുവവെളിച്ചം സെക്രട്ടറി ബാബു ഐസക്‌ ജോൺ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ്, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ ബി സലാം, കെ ജെ ആന്റണി, സി എസ് ജോസഫ്, ഡെൻസിൽ മെന്റസ് എന്നിവർ സംസാരിച്ചു.


കടപ്പുറത്തെ മനുഷ്യജീവന് ഭീഷണിയായ പഴയ ശുചിമുറികെട്ടിടം പൊളിക്കുക, സിഎസ്ആര്‍ ഫണ്ടിൽ നഗരസഭ സൗത്ത് ബീച്ചിൽ സ്ഥാപിച്ച ശുചിമുറികളുടെ പ്രവർത്തനം ആരംഭിക്കുക, സെന്റ്‌ ഫ്രാൻസിസ് പള്ളിയുടെ സമീപത്തുനിന്ന് മാറ്റിയ പ്രീ -ഫാബ് ശുചിമുറികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഗമത്തിൽ ഉന്നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home