ad
Deshabhimani

സ്‌കൂളിൽ പാമ്പ്

തൃക്കാക്കര നഗരസഭ നടപടിയെടുക്കാത്തതില്‍ എൽഡിഎഫ് പ്രതിഷേധം

Protest.

കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടെത്തിയ കാക്കനാട് എംഎഎഎം എൽപി സ്‌കൂളിലെ മതിലിലെ പൊത്തുകൾ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സിമന്റ് ഇട്ട് അടക്കുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 01:37 AM | 1 min read

കാക്കനാട്


തൃക്കാക്കര നഗരസഭയിലെ സ്‌കൂളുകളിൽ പാമ്പുശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതിൽ നഗരസഭ ഓഫീസിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പാമ്പുകളെ കണ്ടെത്തിയ കാക്കനാട് എംഎഎഎം എൽപി സ്‌കൂളിലെത്തിയ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്‌കൂളിലെ മതിലുകളിലെ പൊത്തുകൾ സിമന്റ് ഇട്ട് അടച്ചു.


തൃക്കാക്കര നഗരസഭ ചെയർമാന്റെ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം നഗരസഭ പ്രതിപക്ഷനേതാവ് സി പി സാജൽ ഉദ്ഘാടനം ചെയ്തു. സി എ നിഷാദ് അധ്യക്ഷനായി. അജുന ഹാഷിം, കെ എ നജീബ്, ജോർജ് ആലുങ്കൽ, കെ ജി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home