ജില്ലയിൽ ലക്ഷംപേരെ അംഗങ്ങളാക്കാൻ പ്രവാസി സംഘം

കേരള പ്രവാസി സംഘം അംഗത്വ ക്യാന്പയിൻ ജില്ലാതല ഉദ്‌ഘാടനം കോതമംഗലത്ത് ജില്ലാ സെക്രട്ടറി സി ഇ നാസർ നിർവഹിക്കുന്നു
കോതമംഗലം
ലക്ഷം പേരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ അംഗത്വവിതരണം തുടങ്ങി. ജൂലൈ 30 വരെയാണ് ക്യാന്പയിൻ. ജില്ലാ ഉദ്ഘാടനം കോതമംഗലത്ത് ജില്ലാ സെക്രട്ടറി സി ഇ നാസർ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സോണി ജോസ് അധ്യക്ഷനായി.
ഏരിയ സെക്രട്ടറി സി എം ഷിജാസ്, എ വി സന്തോഷ്, എം യു റഫീക്ക് തുടങ്ങിയവർ സംസാരിച്ചു. ഏരിയതല ഉദ്‌ഘാടനം ആലുവയിൽ ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദനും അങ്കമാലിയിൽ - ജില്ലാ ജോയിന്റ് സെക്രട്ടറി യോഹന്നാൻ വി കൂരനും കളമശേരിയിൽ -ജില്ലാ വൈസ് പ്രസിഡന്റ് - ടി കെ സലീമും കവളങ്ങാട് - ജില്ലാ ജോയിന്റ് സെക്രട്ടറി ടി പി എ ലത്തീഫും നിർവഹിച്ചു.











0 comments