കേരള പ്രവാസിസംഘം ജില്ലാ കൺവൻഷൻ
പ്രവാസിക്ഷേമ പദ്ധതികൾ അട്ടിമറിച്ചാൽ പ്രക്ഷോഭം

കേരള പ്രവാസിസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന സെക്രട്ടറി സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
പ്രവാസികളുടെ ക്ഷേമ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്ന് കേരള പ്രവാസിസംഘം ജില്ലാ കൺവൻഷൻ. പ്രവാസി ക്ഷേമനിധിവഴി മുടക്കമില്ലാതെ നൽകിയിരുന്ന പെൻഷൻ മുടങ്ങി. പ്രവാസി ക്ഷേമപദ്ധതികൾക്ക് ബജറ്റിൽ തുക മാറ്റിവച്ചിട്ടില്ല. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളെ സംസ്ഥാന ബജറ്റ് അവഗണിച്ചതായും കൺവൻഷൻ ആരോപിച്ചു.
പറമ്പയം ഇ എം എസ് സ്‌മാരക സഹകരണ ബാങ്ക് ഹാളിൽ സംസ്ഥാന സെക്രട്ടറി സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ അധ്യക്ഷനായി. സെക്രട്ടറി സി ഇ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം യു അഷറഫ്, ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ, പി സി സോമശേഖരൻ, യോഹന്നാൻ വി കൂരൻ, ഇ എം സലിം, എം കെ അസീസ്, പി ജെ അനൂപ് എന്നിവർ സംസാരിച്ചു.










0 comments