ad
Deshabhimani

പ്രവാസി പെൻഷൻ ഉയർത്തിയ എൽഡിഎഫിനെ പിന്തുണയ്‌ക്കും

pravasi pension

കേരള പ്രവാസിസംഘം വൈപ്പിൻ ഏരിയ കൺവൻഷൻ ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 01, 2025, 01:49 AM | 1 min read

വൈപ്പിൻ


പ്രവാസി പെൻഷൻ 3000ത്തിൽനിന്ന്‌ 7000 രൂപയാക്കി ഉയർത്തിയ എൽഡിഎഫ്‌ സർക്കാരിന്റെ തുടർച്ചയ്‌ക്ക് ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന്‌ കേരള പ്രവാസിസംഘം വൈപ്പിൻ ഏരിയ കൺവൻഷൻ ആഹ്വാനംചെയ്‌തു. കൺവൻഷൻ ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി വി വിജയൻ അധ്യക്ഷനായി.


പ്രവാസി നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ, തിരിച്ചുവന്നവരെക്കൂടി ഉൾപ്പെടുത്തണമെന്ന്‌ കൺവൻഷൻ ആവശ്യപ്പെട്ടു.


കെ എസ്‌ സുരേഷ് ബാബു, വി കെ സന്തോഷ്, കെ ജെ ഡേവിസ്, ടി പി രാധാകൃഷ്ണൻ, പി ജി ജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home