ad
Deshabhimani

തപാൽ ഡിവിഷനുകൾ 
ലയിപ്പിക്കുന്നതിനെതിരെ മനുഷ്യച്ചങ്ങല

Postal Divisions

തപാൽ ഡിവിഷനുകൾ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വകാര്യ 
ഫ്രാഞ്ചൈസി നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി 
എൻഎഫ്പിഇ ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിനുമുന്നിൽ തീർത്ത 
മനുഷ്യച്ചങ്ങല

വെബ് ഡെസ്ക്

Published on Sep 17, 2026, 03:51 AM | 1 min read

ആലുവ


ആലുവ, എറണാകുളം തപാൽ ഡിവിഷനുകൾ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തപാൽമേഖലയെ തകർക്കുന്ന സ്വകാര്യ ഫ്രാഞ്ചൈസി തുടങ്ങാനുള്ള നീക്കത്തിൽനിന്ന്‌ പിന്മാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻഎഫ്പിഇ നേതൃത്വത്തിൽ ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിനുമുന്നിൽ മനുഷ്യച്ചങ്ങല തീർത്തു. പൊതുസമ്മേളനം എൻഎഫ്പിഇ സംസ്ഥാന കൺവീനർ എൻ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.


ആലുവ ഡിവിഷൻ ചെയർമാൻ വി പി ശങ്കരനാരായണൻ അധ്യക്ഷനായി. കൺവീനർ കെ പി അശോക്‌-കുമാർ, പി 3 യൂണിയൻ ഡിവിഷൻ സെക്രട്ടറി കെ എസ് സലീഷ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ എം സഗീർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ്‌ എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്‌സ് ജില്ലാ പ്രസിഡന്റ്‌ എം കെ അഭിലാഷ്, വി ആർ അനൂപ്, ജിഡിഎസ് യൂണിയൻ സർക്കിൾ വൈസ് പ്രസിഡന്റ്‌ എൻ പി ലാലൻ, വി എസ് പ്രവീൺ, കോൺഫെഡറേഷൻ സംസ്ഥാന വനിതാ കൺവീനർ കെ പി പ്രമീള, പി 3 യൂണിയൻ എറണാകുളം ഡിവിഷൻ പ്രസിഡന്റ്‌ എം ബിന്ദു, സെക്രട്ടറി എം പി ഗോപകുമാർ, ജിഡിഎസ് ആലുവ ഡിവിഷൻ സെക്രട്ടറി എം ഫെമിൻ മാത്യു, പി 4 ആലുവ ഡിവിഷൻ സെക്രട്ടറി കെ പത്‌മേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home