ദേശീയപാത തകർന്നതിൽ ജനകീയ പ്രതിഷേധം

ദേശീയപാത 66ൽ വഴിക്കുളങ്ങര- ചെറിയപ്പിള്ളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധധർണ ഏരിയ കമ്മിറ്റിയംഗം പി കെ സോമൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ദേശീയപാത 66ൽ വഴിക്കുളങ്ങരമുതൽ ചെറിയപ്പിള്ളിവരെയുള്ള ഭാഗത്ത് റോഡ് തകർന്നതുമൂലം വാഹന ഗതാഗതം പ്രതിസന്ധിയിലാകുന്നു. മഴക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ തകർച്ചയിലായ റോഡ് നല്ല രീതിയിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതിനാൽ ഇപ്പോൾ പൊട്ടിത്തകർന്ന് കുണ്ടും കുഴിയുമായ നിലയിലാണ്.
കുഴിയിൽ വീഴുന്ന ഇരുചക്രവാഹന യാത്രികർ ഭാഗ്യം കൊണ്ടാണ് നിസാര പരിക്കുകളോടെ രക്ഷപ്പെടുന്നത്. കണ്ടെയ്നർ ലോറി അടക്കമുള്ള നിരവധി ഭാരവാഹനങ്ങൾ കടന്ന് പോകുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനും റോഡിന്റെ പരിപാലന ചുമതലയുള്ള ദേശീയപാത അധികൃതരും അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം ഘണ്ഠാകർണ്ണൻവെളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
ഏരിയ കമ്മിറ്റിയംഗം പി കെ സോമൻ ഉദ്ഘാടനം ചെയ്തു. പി കെ ശശി അധ്യക്ഷനായി. കോട്ടുവള്ളി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് ഷാജി, അംഗങ്ങളായ സി എ അനൂപ്, കെ കെ സതീശൻ, കെ വി രവീന്ദ്രൻ, എൻ എസ് മനോജ്, രമാ ശിവശങ്കരൻ, കെ എസ് സജീവൻ, ഷീന ബോബൻ എന്നിവർ സംസാരിച്ചു.










0 comments